Advertisement

ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് ഭാരത് രത്ന

January 23, 2024
Google News 3 minutes Read
Ex Bihar Chief Minister Karpuri Thakur got Bharat Ratna

ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന നേതാവായ കർപ്പൂരി താക്കൂർ ജൻനായക് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബിഹാറിൽ മദ്യ നിരോധനത്തിനായും സംവരണത്തിനായും പോരാടിയ കർപ്പൂരി താക്കൂർ, ബിഹാറിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയാണ്. താക്കൂറിന്റെ നൂറാം ജന്മവാർഷികത്തിന് തൊട്ടുമുമ്പാണ് ഭാരത് രത്ന പ്രഖ്യാപനം.(Ex Bihar Chief Minister Karpuri Thakur got Bharat Ratna)

കർപ്പൂരി താക്കൂറിന് ഭാരതരത്‌ന നൽകണമെന്ന് ജെഡിയു വാദങ്ങളുയർത്തിയിരുന്നു. അംഗീകാരത്തിന് മോദി സർക്കാരിന് നന്ദി അറിയിക്കുന്നതായും ജെഡിയു പ്രതികരിച്ചു. കർപ്പൂരി താക്കൂറിനെ ഭാരതരത്‌ന നൽകി ആദരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നുവെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ചരിത്രപരമായ തീരുമാനമാണെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ സാമ്രാട്ട് ചൗധരി പ്രതികരിച്ചു.

1924-ൽ സമസ്തിപൂർ ജില്ലയിലെ പിതൗഞ്ജ ഗ്രാമത്തിലാണ് കർപ്പൂരി താക്കൂറിന്റെ ജനനം. 1940ൽ മെട്രിക് പരീക്ഷ പാസായി. ആചാര്യ നരേന്ദ്ര ദേവുമായി ചേർന്ന് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി ധാരാളം പ്രവർത്തനങ്ങൾ നടത്തി. ബീഹാർ മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന താക്കൂർ സാമൂഹിക വിവേചനത്തിനും അസമത്വത്തിനും എതിരായ പോരാട്ടത്തിൽ നിർണായക പങ്ക് വഹിച്ചു.

Read Also : ഭരണകൂടങ്ങൾക്കെതിരെ നിശിതമായ വിമർശനം; സൗദിയിൽ തടവിലായിരുന്ന ഈജിപ്ഷ്യൻ മാധ്യമപ്രവർത്തക ജയിൽ മോചിതയായി

1945ൽ ജയിൽ മോചിതനായ ശേഷം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമായി ഉയർന്നുവന്ന താക്കൂർ, സാമൂഹിക വിവേചനം ഇല്ലാതാക്കാനും ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാനും ലക്ഷ്യമിട്ടു. 195-ൽ താജ്പൂർ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിയിലെ പ്രമുഖ നേതാവായി. 1967ൽ ബീഹാറിലെ ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാർ രൂപീകരിക്കുന്നതിനും നയിച്ചു. മഹാമായ പ്രസാദ് സിൻഹ മുഖ്യമന്ത്രിയായിരുന്നപ്പോൾ കർപ്പൂരി താക്കൂർ ഉപമുഖ്യമന്ത്രിയായി. ഈ ഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന താക്കൂര്‌‍ വിദ്യാർത്ഥികളുടെ ഫീസ് നിർത്തലാക്കുകയും ഇംഗ്ലീഷിന്റെ നിർബന്ധിത പദവി അവസാനിപ്പിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയായിരിക്കെ പിന്നാക്ക വിഭാഗങ്ങൾക്ക് 27% സംവരണം നൽകൽ, ഉറുദുവിന് സംസ്ഥാന ഭാഷാ പദവി നൽകൽ എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന പരിഷ്കാരങ്ങൾ താക്കൂർ നടപ്പാക്കി.

Story Highlights: Ex Bihar Chief Minister Karpuri Thakur got Bharat Ratna

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here