വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കം; യുവാവിന്റെ അടിയേറ്റ് മധ്യ വയസ്കൻ മരിച്ചു

വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആമ്പല്ലൂരിൽ യുവാവിന്റെ അടിയേറ്റ് മധ്യ വയസ്കൻ മരിച്ചു. ആമ്പല്ലൂർ സ്വദേശി സുരേഷാണ് മരിച്ചത്. സുരേഷിനെ അടിച്ച മുഹമ്മദലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 14 തീയതിയാണ് കാഞ്ഞിരമറ്റം ആമ്പല്ലൂരിൽ വച്ച് വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സുരേഷിന് തലയ്ക്ക് അടി ഏൽക്കുന്നത്. കോഴിക്കോട് സ്വദേശി മുഹമ്മദലി ആയിരുന്നു കാറിനുള്ളിൽ നിന്ന് എടുത്തു കൊണ്ടുവന്ന ഇരുമ്പ് പോൾ ഉപയോഗിച്ച് സുരേഷിന്റെ തലയ്ക്ക് അടിച്ചത്. അടികൊണ്ട് സുരേഷ് തക്ഷണം താഴെ വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു സുരേഷ് കഴിഞ്ഞിരുന്നത് . ചികിത്സയിലിരിക്കുകയാണ് ഇന്ന് വൈകിട്ട് സുരേഷിന്റെ മരണം സംഭവിക്കുന്നത് ഈ കേസിലാണ് മുഹമ്മദലിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് വാഹനപാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര തർക്കവും പ്രകോപനവും ആണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
Story Highlights: Man died after being hit by a youth Amballur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here