പാലക്കാട് മരമില്ലില്‍ വന്‍ തീപിടുത്തം; നിര്‍ത്തിയിട്ട വാഹനങ്ങളടക്കം കത്തിനശിച്ചു
പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായിലെ മരമില്ലില്‍ വന്‍തീപിടുത്തം. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. സ്ഥലത്ത് നാല് യൂണിറ്റ് അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മരമില്ലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു.
സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ താത്കാലികമായി മാറ്റി. തീ പടര്‍ന്നു പിടിച്ചേക്കുമെന്ന സാധ്യത മുന്നില്‍ കണ്ടാണ് സുരക്ഷാ മുന്‍കരതല്‍. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപിടിക്കുന്ന സമയത്ത് മില്ലില്‍ തൊഴിലാളികളുണ്ടായിരുന്നു. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
Story Highlights: Massive fire broke out at a wood mill in Cherpulassery Palakkad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here