‘ജയ് ശ്രീറാം’ ഞങ്ങള്‍ വിശ്വാസികളാണ്..; രാം ലല്ലയുടെ ചിത്രം പങ്കുവെച്ച് നടി രേവതി

അയോധ്യയില്‍ രാം ലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടത്തിയതിന് പിന്നാലെ ഒട്ടേറെ താരങ്ങളാണ് രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ മലയാളത്തിന്റെ താരം രേവതിയും രാം ലല്ലയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.(We are Believers of Jai Shri Ram Actress Revathi)
ജയ് ശ്രീറാം വിളിയോട് കൂടിയാണ് രേവതി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ രാം ലല്ലയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. രാം ലല്ലയുടെ മുഖം കാണുമ്പോൾ തോന്നുന്ന ആവേശം എന്റെ ഉള്ളില്‍ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ഉള്ളില്‍ എന്തോ വല്ലാത്ത മാറ്റം, അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാല്‍ നാം നമ്മുടെ വിശ്വാസങ്ങള്‍ നമ്മില്‍ത്തന്നെ സൂക്ഷിക്കുന്നു, മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു.
മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമാക്കുന്നതും. എല്ലാവർക്കും ഇങ്ങനെ വേണം. എന്നാല്‍ ശ്രീരാമന്റെ ഗൃഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റിമറിച്ചു. ഞങ്ങള്‍ അത് ഉറക്കെ പറഞ്ഞു, ഞങ്ങള്‍ ‘വിശ്വാസികളാണ്’!!! ജയ് ശ്രീറാം എന്നും രേവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
രേവതിയുടെ ഇൻസ്റ്റഗ്രാം പോസറ്റ് ഇങ്ങനെ
മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്നലെ!!! രാം ലല്ലയുടെ മുഖം കാണുമ്പോൾ എനിക്ക് തോന്നുന്ന ഈ ആവേശം എന്റെ ഉള്ളില്‍ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ഉള്ളില്‍ എന്തോ വല്ലാത്ത മാറ്റം, അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാല്‍ നാം നമ്മുടെ വിശ്വാസങ്ങള്‍ നമ്മില്‍ത്തന്നെ സൂക്ഷിക്കുന്നു, മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു, നമ്മെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നു… മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമാക്കുന്നതും. എല്ലാവർക്കും ഇങ്ങനെ വേണം. എന്നാല്‍ ശ്രീരാമന്റെ ഗൃഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റിമറിച്ചു… ഞങ്ങള്‍ അത് ഉറക്കെ പറഞ്ഞു, ഞങ്ങള്‍ ‘വിശ്വാസികളാണ്’!!! ജയ് ശ്രീറാം
ഇതുവരെയും പരസ്യമായ രാഷ്ട്രീയ നിലപാടുകള്‍ ഒന്നും തന്നെ വ്യക്തമാക്കാത്ത രേവതി 1996 ലെ തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു. മദ്രാസ് സൗത്തില്‍ നിന്നും ജനവിധി തേടിയ താരം 42,906 വോട്ടുകളും നേടിയിരുന്നു. ആ തരത്തില്‍ തമിഴ് നാട്ടില്‍ ആധിപത്യം പുലർത്താൻ പാടുപെടുന്ന ബിജെപി രേവതിയുടെ നിലപാടിനെ ഏറെ ശ്രദ്ധയോടെയാവും നോക്കിക്കാണുന്നത്. തമിഴ് നാട്ടില്‍ നിന്നുള്ള മറ്റൊരു താരമായ ഖുശ്ബുവും ഇന്ന് ബിജെപിയുടെ ദേശീയ മുഖമാണ്.
Story Highlights: We are Believers of Jai Shri Ram Actress Revathi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here