അസാധാരണ നീക്കവുമായി KSRTC; ജീവനക്കാർക്ക് സ്വകാര്യ ബസ്, ടൂറിസ്റ്റ് ബസ്, ടെംബോ, ടാക്സി വ്യവസായം എന്നിവ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് സർക്കുലർ

KSRTC ജീവനക്കാർക്ക് സ്വകാര്യ ബസ്, ടൂറിസ്റ്റ് ബസ്, ടെംബോ, ടാക്സി വ്യവസായം എന്നിവ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് സർക്കുലർ ഇറക്കി KSRTC. KSRTC ജീവനക്കാരുടെ ബന്ധുക്കൾക്ക് സ്വകാര്യ ബസോ ടൂറിസ്റ്റ് ബസോ ടെംബോ, ടാക്സി വ്യവസായമോ ഉണ്ടെങ്കിലും വിവരം കൈമാറണം. 15 ദിവസത്തിനകം ഇതു സംബന്ധിച്ച കാര്യങ്ങൾ അറിയിക്കണമെന്നാണ് സർക്കുലർ. വിവരം അറിയിക്കാതെ പിന്നീട് കണ്ടുപിടിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, തിരുവനന്തപുരം നഗരത്തിലോടുന്ന ഇലക്ട്രിക് ബസിന്റെ വരവ് ചെലവ് സംബന്ധിച്ച റിപ്പോർട്ട് കെഎസ്ആർടിസി ഗതാഗത മന്ത്രിക്ക് സമർപ്പിച്ചു. റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചതിൽ മന്ത്രി ഉദ്യോഗസ്ഥരോട് അതൃപ്തി അറിയിക്കുകയും ചെയ്തു. റിപ്പോർട്ട് പഠിച്ച ശേഷം ഇലക്ട്രിക് ബസിന്റെ കാര്യത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ തുടർ നടപടി സ്വീകരിക്കും.
സിഎംഡി ബിജു പ്രഭാകർ സിഡ്‌നിയിൽ പോയതിനാൽ ജോയിന്റ് എംഡി പ്രമോജ് ശങ്കറാണ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. തനിക്ക് കിട്ടും മുൻപേ മാധ്യമങ്ങൾ അത് വാർത്തയാക്കിയതിൽ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണവും തേടിയിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here