കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ സമരം നടത്താൻ യുഡിഎഫും

കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ സമരം നടത്തുമെന്ന് കെ മുരളീധരൻ എം പി. പാർലമെന്റ് ചേരുന്ന സമയത്ത് ഡൽഹിയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ സമരം ഉണ്ടാകും. അയോധ്യയിൽ നടന്നത് ഇന്ത്യയെ വിഭജിക്കാനുള്ള ഗൂഢതന്ത്രം. ലോകം മുഴുവൻ ശ്രീരാമന്റെ ചൈതന്യം ഉണ്ടെന്നാണ് വിശ്വാസം. ശ്രീരാമന്റെ ചൈതന്യം പ്രത്യേക പോയിന്റിലാണ് എന്ന് പറയുന്നതിനോട് വിയോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെത്തുടങ്ങും.കണ്ണൂരിലാണ് കണ്ണെന്ന തോന്നല്‍ മാറി. വയനാട്ടിലേക്കാണ് ലീഗിന്‍റെ നോട്ടം. മലപ്പുറത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങളും ലീഗ് മത്സരിക്കുന്ന കോഴിക്കോട്ടെ ഒരു മണ്ഡലവും ഉള്‍ക്കൊള്ളുന്നതിനാല്‍ അവകാശവാദത്തിന് ബലം കൂടും. എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ അധികസീറ്റ് ചോദിക്കൂ. അക്കാര്യം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും. രണ്ടാം കടമ്പ കേരളാ കോണ്‍ഗ്രസാണ്. കോട്ടയത്ത് പ്രാദേശിക എതിര്‍പ്പുകളുണ്ടെങ്കിലും സീറ്റ് പിജെ ജോസഫിന്‍റെ പാര്‍ട്ടിക്ക് നല്‍കും.
പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും കെപിസിസി പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. 29 നാണ് ലീഗുമായുള്ള ചര്‍ച്ച. 30 ന് ആര്‍എസ്പി. കേരളാ കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ജെഎസ്എസ്, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ പാര്‍ട്ടികളുമായും ഉഭയക്ഷി ചര്‍ച്ചയുണ്ട്.
Story Highlights: UDF Protest Against Center
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here