Advertisement

ബിജെപി നേതാവ് ഒ. രാജഗോപാൽ പത്മഭൂഷൺ അന്തിമ പട്ടികയിൽ

January 25, 2024
Google News 2 minutes Read

മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ പത്മഭൂഷൺ അന്തിമ പട്ടികയിൽ. ഒ രാജഗോപാലിനെ ഉൾപ്പെടുത്തിയത് പൊതുപ്രവർത്തക വിഭാഗത്തിൽ നിന്നുമാണ്. ജനസംഘം സ്ഥാപക നേതാവാണ് ഒ രാജഗോപാൽ.(BJP Leader O Rajagopal in Padmabhooshan List)

ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ഔദ്യോഗികമായിഒ രാജഗോപാലിന് സന്ദേശം ലഭിച്ചു. അന്തിമ പട്ടിക ഇന്ന് വൈകിട്ടോടെ പുറത്തുവരും.

അതേസമയം പൊതുവേദിയിൽ ശശി തരൂർ എം.പിയെ വാനോളം പുകഴ്ത്തിയ ബിജെപി നേതാവ് ഒ രാജഗോപാലിന്റെ പ്രസംഗം ഏറെ ചർച്ചയായിരുന്നു. തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ കഴിയുന്ന ശശി തരൂരിന് അതുകൊണ്ടാണ് വീണ്ടും വീണ്ടും ജയിക്കാൻ കഴിഞ്ഞത്. ഇനി അടുത്ത കാലത്ത് വേറെ ആർക്കെങ്കിലും അവസരം ലഭിക്കുമോയെന്ന് സംശയമുണ്ടെന്നും ഒ രാജഗോപാൽ പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

തരൂരിന്‍റെ സേവനം കൂടുതൽ ലഭ്യമാകട്ടയെന്ന് പ്രാർഥിക്കുന്നതായും ഒ രാജഗോപാൽ പറഞ്ഞു. എന്നാൽ പരാമർശം വിവാദമായതോടെ തിരുത്തുമായി രാജഗോപാൽ രംഗത്തെത്തി. തരൂരിനെക്കുറിച്ചുള്ള പരാമർശം താൻ ഉദ്ദേശിച്ച രീതിയിൽ അല്ല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നാണ് പിന്നീട് പുറത്തിറക്കിയ കുറിപ്പിൽ രാജഗോപാൽ പറഞ്ഞത്.

Story Highlights: BJP Leader O Rajagopal in Padmabhooshan List

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here