Advertisement

വൈദ്യുതി ബോർഡിൽ സാമ്പത്തിക പ്രതിസന്ധി; സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും തുക നൽകുന്നില്ലെന്ന് ചെയർമാൻ

January 25, 2024
Google News 1 minute Read

വൈദ്യുതി ബോർഡിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കർശന നിർദേശങ്ങളുമായി ചെയർമാൻ രംഗത്തുവന്നു. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവയ്ക്കണമെന്നാണ് നിർദേശം. നിലവിൽ നടക്കുന്ന പദ്ധതികളിൽ മാർച്ച് 31 ന് മുമ്പ് പൂർത്തിയാവുന്നവയ്ക്ക് മാത്രം മുൻഗണന നൽകണമെന്നാണ് അറിയിപ്പ്.

അടുത്ത വർഷത്തേക്ക് നിശ്ചയിച്ച പദ്ധതികൾ പുന:പരിശോധിക്കണമെന്നും നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ ഫണ്ട് ആവശ്യകത മുൻകൂട്ടി അറിയിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. പദ്ധതികൾക്ക് മുൻഗണനാ ക്രമം നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിക്ക് കാരണം ദീർഘകാല കരാർ റദ്ദാക്കിയതും മഴ ലഭ്യമല്ലാത്തതുമാണെന്ന് പറഞ്ഞ ചെയർമാൻ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും വൈദ്യുതി തുക നൽകുന്നില്ലെന്നും കൂട്ടിച്ചേർത്തു.

Story Highlights: Financial crisis in electricity board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here