Advertisement

‘ഉപഭോക്താക്കൾ സഹകരിച്ചേ മതിയാകൂ; കുറുവാ സംഘമെന്ന് വിളിക്കുന്നവർ കർണാടകയിലേക്ക് ഒന്ന് നോക്കണം’; മന്ത്രി കെ കൃഷ്ണൻകുട്ടി

December 7, 2024
Google News 2 minutes Read

വൈദ്യുതി നിരക്ക് വർധനയിൽ ഉപഭോക്താക്കൾ ബോർഡുമായി സഹകരിച്ചേ മതിയാകുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അടുത്ത വർഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വർദ്ധനവ് ഒഴിവാക്കാൻ ശ്രമിക്കും. കെഎസ്ഇബിയെ കുറുവാ സംഘമെന്ന് വിളിക്കുന്നവർ കർണാടകയിലേക്ക് ഒന്ന് നോക്കണമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

മറ്റ് നിവൃത്തിയില്ലാതെയാണ് നിർക്ക് വർധിപ്പിച്ചതെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. കെഎസ്ഇബിയെ കുറുവാ സംഘമെന്ന് വിളിക്കുന്നവർ കർണാടകയെ കൂടി ചേർത്തായിരിക്കും കുറുവാ സംഘമെന്ന് വിളിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്ത വർധന ഒഴിവാക്കും. ഹൈഡൽ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ വേഗത്തിൽ ആക്കിയിട്ടുണ്ട്. ഇത് പൂർത്തിയാക്കുന്നതോടെ നിരക്ക് വർധന വേണ്ടിവരില്ലെന്ന് മന്ത്രി പറഞ്ഞു.

Read Also: വൈദ്യുതി നിരക്ക് വർധന; സ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

അതേസമയം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാത്രിയിൽ പന്തം കൊളുത്തി പ്രകടനം നടത്തും. യുഡിഎഫ് എന്ന നിലയിലും പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നുണ്ട്. സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞിരുന്നു.

Story Highlights : Minister K Krishnankutty responds in electricity charges hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here