‘സോഷ്യലിസ്റ്റ്, സെക്യുലാര്‍’ ഒഴിവാക്കി ഭരണഘടനാ ആമുഖം പങ്കുവച്ച് കേന്ദ്രസര്‍ക്കാര്‍

75ാം റിപ്പബ്ലിക് ദിനത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലാര്‍ വാക്കുകള്‍ ഇല്ലാതെ ഭരണഘടനാ ആമുഖം പങ്കുവച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ Mygov എന്ന പ്ലാറ്റ്‌ഫോമിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് ഭരണഘടന ആമുഖം പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഭരണഘടനയുടെ യഥാര്‍ത്ഥ ആമുഖം വീണ്ടും പരിശോധിക്കാമെന്ന തലക്കെട്ടോടെയാണ് ഭരണഘടനാ ആമുഖത്തിന്‍രെ ചിത്രം Mygov പങ്കുവച്ചിരിക്കുന്നത്. അടിസ്ഥാന തത്വങ്ങളുമായി പുതിയ ഇന്ത്യ എങ്ങനെ പ്രതിധ്വനിക്കുന്നുവെന്നും ഇന്ത്യ അതിന്റെ വേരുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ എങ്ങനെയാണ് പരിണമിച്ചതെന്ന് നോക്കാമെന്നും പോസ്റ്റില്‍ പറയുന്നു.
ഭരണഘടനാ ആമുഖത്തിനൊപ്പം കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം വികസന പ്രവൃത്തികള്‍ ചെയ്തുവെന്നാണ് പറയുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും സൈനിക ആക്രമണങ്ങള്‍ നടത്തിയും ജമ്മുകശ്മീരില്‍ ഭീകരവാദം കുറഞ്ഞെന്നും പുതിയ പാര്‍ലമെന്റ് രാജ്യത്തിനായി സമര്‍പ്പിച്ചതും പങ്കുവച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ചു, 34 ലക്ഷം കോടി രൂപ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിച്ചു, തുടങ്ങിയ കാര്യങ്ങളാണ് മറ്റുള്ളവ. സോഷ്യലിസ്റ്റും സെക്കുലറും ഒഴിവാക്കിയ ഭരണഘടനാ ആമുഖത്തില്‍, ബിജെപിക്ക് കീഴില്‍, പരമാധികാരം(sovereignty), ജനാധിപത്യം (democracy), റിപ്പബ്ലിക് എന്നിവയില്‍ എന്തെല്ലാം ചെയ്തുവെന്നാണ് വിവരിക്കുന്നത്.
Read Also : റിപ്പബ്ലിക് ദിനാഘോഷത്തിൽ ശ്രീരാമന്റെ വേഷം കെട്ടി ബാലന്‍; കാലില്‍ വീണ് തൊഴുത് ഹരിയാന മുഖ്യമന്ത്രി
രാജ്യത്തിന്റെ ഭരണത്തിലും വികസനത്തിലും പൗരന്മാരുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി 2014 ജൂലൈ 26ന് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഇടപെടല്‍ പ്ലാറ്റ്ഫോമാണ് Mygov. പൗരന്മാര്‍ക്ക് കേന്ദ്രസര്‍ക്കാരിന് കീഴില്‍ സേവനങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്നതാണ് പദ്ധതി.
Story Highlights: Central government shared preamble of Indian constitution by excluding ‘socialist and secular’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here