Advertisement

ഒത്തുകളി സംശയം; തന്നെ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കിയെന്ന വാർത്ത തള്ളി ഷൊഐബ് മാലിക്കും ടീമും

January 26, 2024
Google News 7 minutes Read
shoaib malik bpl controversy

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ തന്നെ ഷൊഐബ് മാലിക്കിനെ പുറത്താക്കിയെന്ന വാർത്ത തള്ളി ടീം ഫോർച്യൂൺ ബരിശാൽ. പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നറിയിച്ച് ഷൊഐബ് മാലിക് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിഡിയോയിൽ ടീം ഉടമയും ഒത്തുകളി വാർത്തകൾ തള്ളുന്നുണ്ട്. ഖുൽന ടൈഗേഴ്സിനെതിരായ മത്സരത്തിൽ മൂന്ന് നോ ബോളുകൾ എറിഞ്ഞ ഷാക്കിബിനെ വാതുവെപ്പ് സംശയിച്ച് പുറത്താക്കിയെന്നായിരുന്നു വാർത്തകൾ.

“ഫോർച്യൂൺ ബരിശാലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തള്ളുകയാണ്. ക്യാപ്റ്റൻ തമീം ഇക്ബാലുമായി ചർച്ച ചെയ്തതിനു ശേഷമെടുത്ത തീരുമാനമാണ്. ദുബായിൽ നേരത്തെ തീരുമാനിച്ച ഒരു പരിപാടിയിൽ എനിക്ക് പങ്കെടുക്കേണ്ടിയിരുന്നു. ക്രിക്കറ്റ് കളിക്കുന്നത് എനിക്ക് എപ്പോഴും സന്തോഷമാണ്. ഇനിയും അതങ്ങനെ ആയിരിക്കും.”

ഈ കുറിപ്പിനൊപ്പം ടീം ഉടമ മിസാനുർ റഹ്മാൻ്റെ വിഡിയോയും മാലിക് പങ്കുവച്ചു. “ഷൊഐബ് മാലിക്കിനെതിരായ അഭ്യൂഹങ്ങളിൽ ഞാൻ ഖേദിക്കുന്നു. അദ്ദേഹം ഒരു മികച്ച താരമാണ്. എപ്പോഴും നന്നായി കളിക്കുന്ന താരം.”- മിസാനുർ റഹ്മാൻ പറയുന്നു.

Story Highlights: shoaib malik bpl controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here