‘ശ്രീരാമൻ രാജ്യത്തിൻ്റെ പ്രതീകം’; റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാമക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ച് തമിഴ്നാട് ഗവർണർ

റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാമക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ച് തമിഴ്നാട് ഗവർണർ. ശ്രീരാമൻ രാജ്യത്തിൻ്റെ പ്രതീകം. ഭാരതത്തെ ഒന്നിപ്പിക്കുന്ന കണ്ണിയാണ് രാമൻ. പ്രാണപ്രതിഷ്ഠ രാജ്യത്തിനാകെ ആത്മവിശ്വാസവും പുതിയ ഊർജവും നൽകി. തമിഴ്നാടുമായി ശ്രീരാമന് അഗാധമായ ബന്ധമുണ്ടെന്നും ആർ.എൻ രവി.
75-ാം റിപ്പബ്ലിക് ദിനത്തിൽ ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെ സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമൻ നമ്മുടെ ദേശീയ പ്രതീകവും പ്രചോദനവുമാണ്. അയോധ്യയിലെ ചരിത്രസംഭവം രാജ്യത്തെയാകെ ആവേശത്തിലാഴ്ത്തി. കഴിഞ്ഞ വർഷങ്ങളിൽ രാജ്യം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ഗവർണർ.
Story Highlights: Tamil Nadu Governor mentions Ram Temple in Independence Day message
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here