Advertisement

‘ഔദാര്യമല്ല, ഫിനാൻസ് കമ്മീഷൻ ഗ്രാൻഡ് സംസ്ഥാനങ്ങൾക്ക് കിട്ടേണ്ടതാണ്’; കെ സുരേന്ദ്രന് മറുപടിയുമായി വീണാ ജോർജ്

January 26, 2024
Google News 1 minute Read

കെ സുരേന്ദ്രന് മറുപടിയുമായി മന്ത്രി വീണാ ജോർജ്. ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങൾ സംസ്ഥാനങ്ങൾക്ക് കിട്ടണം. ഫിനാൻസ് കമ്മീഷൻ ഗ്രാൻഡ് സംസ്ഥാനങ്ങൾക്ക് കിട്ടേണ്ടതാണ്. ഔദാര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. 2025 ഓടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് പുറത്ത് വന്ന നീതി ആയോഗിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം കേരളമാണ്. ഇക്കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിന് മുന്‍പ് ഏതാണ്ട് രണ്ട് ശതമാനത്തിനടുത്തായിരുന്ന ദരിദ്രരുടെ എണ്ണം 2024 ല്‍ നമ്മള്‍ എത്തി നില്‍ക്കുമ്പോള്‍ 0.4 ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കേന്ദ്ര വിഹിതം സംസ്ഥാനങ്ങളിലൂടെ നൽകുന്നത് അവസാനിപ്പിച്ച് നേരിട്ട് ഗുണഭോക്താക്കൾക്ക് പണം നൽകുന്ന സംവിധാനം വേണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ പറഞ്ഞു. വിവാദ പ്രസ്താവന 24 ആൻസർ പ്ളീസ് പരിപാടിയിൽ അസി എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടത്തിന് അനുവദിച്ച ആഭിമുകത്തിലാണ്. കേന്ദ്രം കേരളത്തിന്‌ പണം നൽകാൻ ഇല്ലെന്ന് ദവള പത്രം ഇറക്കാൻ സംസ്ഥാനം തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

അയോധ്യ തരംഗം കേരളത്തിൽ വോട്ടാക്കി മാറ്റും എന്നും ഇരു മുന്നണിയിൽ നിന്നും കക്ഷികളെ NDAയിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും കെ സുരേന്ദ്രൻ വെളിപ്പെടുത്തി. സംസ്ഥാനത്തെ മോദി തരംഗം ഉണ്ടെന്നും നാളെ തുടങ്ങുന്ന ബിജെപിയുടെ കേരള പദയാത്രയിലൂടെ പല മാറ്റങ്ങളും മുന്നണികൾക്ക് കാണാനാകുമെന്നാണ് കെ സുരേന്ദ്രൻ പറയുന്നത്.

ഭരണഘടന മൂല്യങ്ങള്‍ കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ട കാലമാണിതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.ഭരണഘടനയുടെ ആമുഖം ഇന്നും പ്രസക്തമാണ്.സ്വാതന്ത്രം,സമത്വം,സാഹോദര്യം എന്ന അംബേദ്കര്‍ വരികള്‍ ഇതിനൊപ്പം ചേര്‍ക്കാമെന്നും മന്ത്രി പറഞ്ഞു.

Story Highlights: Veena George Against K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here