വനിതാ ഹോക്കി ലോകകപ്പ്; ന്യൂസീലൻഡിനെ 10 ഗോളുകൾക്ക് തോല്പിച്ച് ഇന്ത്യ സെമിയിൽ

വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലിൽ. ക്വാർട്ടറിൽ ന്യൂസീലൻഡിനെ ഒന്നിനെതിരെ 11 ഗോളുകൾക്ക് തോല്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ അവസാന നാലിലെത്തിയത്. സെമിയിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
കളിയുടെ രണ്ടാം മിനിട്ടിൽ തന്നെ ന്യൂസീലൻഡ് മുന്നിലെത്തിയെങ്കിലും പിന്നീട് ഇന്ത്യ മാത്രമായിരുന്നു കളത്തിലുണ്ടായിരുന്നത്. രണ്ടാം മിനിറ്റില്‍ ഒറിവ ഹെപിയാണ് ന്യൂസീലൻഡിൻ്റെ ഗോൾ നേടിയത്. 15ആം മിനിട്ടിൽ ദീപിക സോറെങ്കിലൂടെ ഇന്ത്യ ഒപ്പമെത്തി. ഇന്ത്യയ്ക്കു വേണ്ടി റുതാജ പിസാല്‍ നാലു ഗോളുകള്‍ നേടിയപ്പോൾ ദീപിക സോറങ്ക് ഹാട്രിക് നേടി. മുംതാസ് ഖാന്‍, മരിയാന കുജുര്‍ എന്നിവര്‍ രണ്ടു ഗോളുകള്‍ വീതവും നേടി.
Story Highlights: womens hockey world cup india semi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here