രോഹൻ ബൊപ്പണയുടെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം; ഓസ്‌ട്രേലിയൻ ഓപ്പണിൽ ബൊപ്പണ – മാത്യു എബ്ഡൻ സഖ്യം കിരീടം നേടി

ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി രോഹൻ ബൊപ്പണ. രോഹൻ ബൊപ്പണ- മാത്യു എബ്ഡൻ സഖ്യം പുരുഷ വിഭാഗം ഡബിൾസിൽ കിരീടം നേടി. ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബൊല്ലെലി – ആൻഡ്രിയ വവസേറി സഖ്യത്തെയാണ് ഈ സഖ്യം പരാജയപ്പെടുത്തിയത്.
43-കാരനായ ബൊപ്പണയുടെ കരിയറിലെ തന്നെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടവും എബ്ഡന്റേ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടവുമാണിത്. കഴിഞ്ഞ ദിവസം റാങ്കിംഗിൽ ബൊപ്പണ ഒന്നാമതെത്തിയിരുന്നു. ലോക ഒന്നാം നമ്പർ താരമാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ബൊപ്പണ. സ്‌കോർ 7-6, 7-5.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here