ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സരിച്ചേക്കില്ല
ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സരിച്ചേക്കില്ല. കർണാടകയിൽ നിന്ന് സോണിയ ഗാന്ധിയെ രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസ് നീക്കം. റായ്ബറേലിയയിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടുള്ളവരെ പരിഗണിച്ചെക്കും. ഇത്തവണ എങ്ങനെയെങ്കിലും വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
ലോക്‌സഭ തെരെഞ്ഞെടുപ്പിൽ ഹരിദ്വാറിൽ നിന്ന് പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് ജില്ല നേതൃത്വം ആവശ്യപ്പെട്ടു. പ്രിയങ്ക മത്സരിക്കണമെന്ന് പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്ന ഹരിദ്വാറാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം.
കോൺഗ്രസിനെ സംബന്ധിച്ച് കഴിഞ്ഞ രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും ഉത്തരാഖണ്ഡിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. പ്രിയങ്ക ഗാന്ധിയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കാൻ പാർട്ടി ഹൈക്കമാൻഡിനോട് അഭ്യർത്ഥിക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരുടെ യോഗത്തിൽ തീരുമാനമായി.
അതേസമയം പ്രിയങ്ക ഉത്തർപ്രദേശില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കണെന്ന ആവശ്യം യുപി കോൺഗ്രസ് ഘടകവും മുന്നോട്ട് വെച്ചിട്ടുണ്ട്. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് അധികാരം പിടിച്ച തെലങ്കാനയില്‍ നിന്ന് പ്രിയങ്ക ഗാന്ധി ലോക്സഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യം തെലങ്കാന കോൺഗ്രസ് ഘടകവും മുന്നോട്ട് വെച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മേധക്, മെഡ്‌ചല്‍, മല്‍ക്കാജ് ഗിരി മണ്ഡലങ്ങളില്‍ പ്രിയങ്ക ക്യാമ്പ് ചെയ്‌ത് പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു.
Story Highlights: Sonia Gandhi wont compete in loksabha election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here