യുപിയിലെ ‘രാം ജാനകി’ ക്ഷേത്രത്തിന് ബോംബ് ഭീഷണി
ഉത്തർപ്രദേശ് കാൺപൂരിലെ ‘രാം ജാനകി’ ക്ഷേത്രത്തിന് ബോംബ് ഭീഷണി. ക്ഷേത്ര മതിലുകളിൽ അജ്ഞാതർ ഭീഷണി പോസ്റ്ററുകൾ പതിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാമക്ഷേത്ര ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് സംഭവം.
രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് ഭീഷണി സന്ദേശം അടങ്ങുന്ന പോസ്റ്ററുകൾ കണ്ടെത്തിയത്. ചില പോസ്റ്ററുകൾ ക്ഷേത്ര മതിലുകളിൽ ഒട്ടിച്ച നിലയിലും, ബാക്കിയുള്ളവ ക്ഷേത്ര പരിസരത്ത് പലയിടത്തായി ചിതറി കിടക്കുന്ന നിലയിലുമായിരുന്നു. ‘രാം ജാനകി’ ക്ഷേത്രത്തിൻ്റെ ട്രസ്റ്റി കൂടിയായ ബിജെപി നേതാവ് രോഹിത് സാഹുവിനും ഭീഷണി കത്ത് ലഭിച്ചിട്ടുണ്ട്.
ക്ഷേത്ര ഭാരവാഹികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പോസ്റ്ററുകൾ നീക്കം ചെയ്തു. ക്ഷേത്രത്തിന് ചുറ്റും സുരക്ഷ ഏർപ്പെടുത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പ്രതികളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ്.
Story Highlights: Bomb Threat Posters Pasted At UP’s Ram Janaki Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here