‘നിതീഷ് കുമാർ പോകുമെന്ന് അറിയാമായിരുന്നു, പോകുന്നവർക്ക് പോകാം’; മല്ലികാർജുൻ ഖാർഗെ
ബംഗാൾ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജിയിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ‘ആയാ റാം-ഗയാ റാം’ പോലെ നിരവധി ആളുകൾ രാജ്യത്ത് ഉണ്ട്. ഇത് സംഭവിക്കുമെന്ന് തനിക്ക് അറിയാമായിരുന്നു. സഖ്യത്തിന് വേണ്ടിയാണ് മിണ്ടാതിരുന്നതെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
‘നിതീഷ് കുമാർ പോകുമെന്ന് നേരത്തെ അറിയാമായിരുന്നു. ലാലു യാദവുമായും തേജസ്വി ജിയുമായും സംസാരിച്ചപ്പോൾ അവരും ഇതുതന്നെയാണ് പറഞ്ഞത്. അദ്ദേഹത്തിന് തുടരാൻ താല്പര്യം ഉണ്ടായിരുന്നില്ല, താല്പര്യമുണ്ടായിരുന്നെങ്കിൽ പോകില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇത് സംഭവിക്കുമെന്ന് ഉറപ്പായിരുന്നു. ഇന്ത്യ മുന്നണിയെ ഓർത്താണ് ഒന്നും മിണ്ടാതിരുന്നത്. എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ തെറ്റായ സന്ദേശമാവും അത് നൽകുക’- ഖാർഗെ പറഞ്ഞു.
ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതിഷ് തിരിച്ചെത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. വൈകുന്നേരത്തോടെ നിതിഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ഇത് 9ാം തവണയാണ് നിതിഷ് വീണ്ടും മുഖ്യമന്ത്രിയാകാന്‍ പോകുന്നത്. നിതിഷിനെ പിന്തുണച്ചുകൊണ്ട് ഇനി ബിജെപി എംഎല്‍എമാര്‍ കത്ത് നല്‍കും. ഇന്ത്യാ സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നിതിഷ് കുമാര്‍ ബിജെപി പാളയത്തിലേക്കെത്തുന്നത്.
Story Highlights: Mallikarjun Kharge On Nitish Kumar’s Exit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here