പണം കിട്ടിയില്ല, പകരം ജീൻസും ഷർട്ടും എടുത്ത് കടന്ന് കളഞ്ഞ് മോഷ്ടാവ്; നിലമ്പൂരിൽ രാത്രിയുടെ മറവിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു മോഷണം പതിവാകുന്നു

മലപ്പുറം നിലമ്പൂരിൽ രാത്രിയുടെ മറവിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു മോഷണം പതിവാകുന്നു. കഴിഞ്ഞ രാത്രിയിൽ നിലമ്പൂർ വെളിയംതോട് വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പുട്ടുപൊളിച്ച് മോഷ്ണം നടന്നു. പണം കിട്ടാത്ത നിരാശയിൽ ജീൻസും ഷർട്ടും എടുത്ത് മോഷ്ടാവ് കടന്നു കളഞ്ഞു. ( nilambur robbery cctv visuals )
ഇന്നലെ രാത്രിയിൽ മുഖം മറച്ചാണ് മോഷ്ടാവ് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ എത്തിയത്. കടയുടെ ഡോറിന്റെ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്.പൂട്ട് പൊളിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ കാണാം, ഇടക്കിടെ മോഷ്ടാവ് സി.സി.ടി.വി യിലേക്ക് നോക്കി തന്റെ മുഖം കാണുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നുണ്ട്.
കട മുഴുവൻ അരിച്ചു പെറുക്കിയ ശേഷം പണം ഇല്ലെന്ന് ബോധ്യമായതോടെ ജീൻസും ഷർട്ടും എടുത്ത് നിരാശയോടെ മടങ്ങുന്ന ദൃശ്യങ്ങളും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.കടയിൽ 20 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കട ഉടമ റഫീഖ് പറഞ്ഞു.
കട ഉടമ പൊലീസിൽ പരാതി നിലമ്പൂർ പൊലീസിൽ നൽകിയിട്ടുണ്ട്.വെളിയംതോട്, ഭാഗത്തെ കടയിലും പൂട്ടുപൊളിച്ച് മോഷ്ണ ശ്രമം നടന്നിട്ടുണ്ട്, മാസങ്ങൾക്കു മുൻപ് നിലമ്പൂരിൽ ബേക്കറിയുടെയും ദന്താശുപത്രിയുടെ – പൂട്ട് പൊളിച്ച് മോഷ്ടാവ് പണം കവർന്നിരുന്നു. ഇതുവരെ മോഷ്ടാക്കളെ പിടികൂടാനായില്ല.
Story Highlights: nilambur robbery cctv visuals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here