Advertisement

സുരക്ഷാ ഉദ്യോഗസ്ഥർ ആരെയെങ്കിലും മർദ്ദിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല; വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി

January 29, 2024
Google News 0 minutes Read
Chief Minister pinarayi vijayan defends security personnel

യൂത്ത് കോൺ​ഗ്രസ്, കെഎസ്.യു പ്രവർത്തകരെ മർദിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത്.
സുരക്ഷാ ഉദ്യോഗസ്ഥർ ആരെയെങ്കിലും മർദ്ദിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ജനാധിപത്യപരമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് നേരെ ഒരു പൊലീസ് നടപടിയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ ഉറപ്പാക്കുയാണ് അവരുടെ ചുമതല. വനിത പ്രതിഷേധക്കാരുടെ വസ്ത്രം വലിച്ചു കീറുന്നതോ മുടിയിൽ ബൂട്ടിട്ട് ചവിട്ടുന്നതോ ആയ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. പൊലീസിൻ്റെ ഭാഗത്ത് നിന്ന് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശ്രദ്ധയിൽ പെട്ടിട്ടില്ല. നിയമസഭയിൽ രേഖാ മൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.

മുഖ്യമന്ത്രിക്ക് കാണാൻ കണ്ണും കേൾക്കാൻ ചെവിയും ഇല്ലാതായെന്നും മേഘ രഞ്ജിത്തിൻ്റെ അവസ്ഥ വളരെ പരിതാപകരമാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മറുപടി നൽകി. മുഖ്യമന്ത്രി ഇതിനെ ഒക്കെ ന്യായീകരിക്കുകയാണ്. പ്രവർത്തകരെ അക്രമിക്കുന്നതിന് കണക്കില്ലാത്ത അവസ്ഥയാണ്. യൂത്ത് കോൺഗ്രസ് മാർച്ചിൽ പരിക്കേറ്റ പെൺകുട്ടിയെ സന്ദർശിച്ചു. വളരെ ഗുരുതരമായ പരിക്കുകളാണ് അവർക്കുള്ളത്.

ആൺപൊലീസുകാരാണ് പെൺകുട്ടിയെ മർദ്ദിച്ചത്. എന്താണ് ഇതിൽ നിന്ന് പിണറായി വിജയൻ നേടിയത് എന്ന് മനസിലാവുന്നില്ല. മർദനം മൂലം സമരത്തിൻ്റെ ശക്തി കുറഞ്ഞില്ല, കൂടിയിട്ടെ ഉള്ളൂ. ഇങ്ങനെ അടിച്ചില്ല എങ്കിൽ നേരത്തെ സമരത്തിൻ്റെ ശക്തി കുറഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here