‘വികസന പദ്ധതികളുടെ പേരിൽ നഗരത്തെ ശ്വാസം മുട്ടിക്കുന്നു’; ആര്യാ രാജേന്ദ്രനെ വേദിയിലിരുത്തി കടകംപള്ളിയുടെ വിമർശനം

തലസ്ഥാനത്തെ സ്മാർട്ട് സിറ്റി, അമൃത് പദ്ധതികളെ വിമർശിച്ച് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. പദ്ധതികളിൽ വലിയ വീഴ്ചയുണ്ടയി എന്നും വികസന പദ്ധതികളുടെ പേരിൽ നഗരത്തെ ശ്വാസം മുട്ടിക്കുന്നു എന്നും എംഎൽഎ വിമർശിച്ചു. ( kadakampally surendran criticizes developmental projects in thiruvananthapuram district )
തലസ്ഥാനത്തെ റോഡുകൾ വർഷങ്ങളായി പോളിച്ചിട്ടിരിക്കുന്നു എന്നും കടകംപള്ളി സുരേന്ദ്രൻ. മേയർ അര്യ രാജേന്ദ്രനെ വേദിയിൽ ഇരുത്തിയയിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച നഗര വികസന സെമിനാറിൽ ആയിരുന്നു വിമർശനം.
‘വർഷങ്ങളായി യാത്രാ സൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങളാണ് ഇവിടെ. അമൃത് പദ്ധതി നടപ്പിലാക്കുമ്പോൾ നാലും അഞ്ചും വർഷമായി ജനങ്ങളുടെ യാത്രാ സൗകര്യം നിഷേധിക്കുകയാണ്. ചില പദ്ധതികൾ എവിടെയും എത്താത്ത സാഹചര്യത്തിലാണ്’- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Story Highlights: kadakampally surendran criticizes developmental projects in thiruvananthapuram district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here