യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ രേഖ കേസ്; ആറാം പ്രതി ജെയ്‌സൺ കീഴടങ്ങി

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ രേഖ കേസിൽ ആറാം പ്രതി ജെയ്‌സൺ കീഴടങ്ങി. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെയാണ് കീഴടങ്ങൽ. കാസർഗോഡ് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡണ്ട് ആണ് ജെയ്‌സൺ. ( youth congress fake identity card case 6th culprit surrendered )
കോടതി നിർദ്ദേശപ്രകാരമാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ ജയ്‌സൺ കീഴടങ്ങിയത്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയത് ജെയ്‌സൺ ആണെന്നാണ് പോലീസ് പറയുന്നത്. മ്യൂസിയം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പൊലീസിന് കീഴടങ്ങിയാൽ ഇയാളെ അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിട്ടേക്കണം എന്നായിരുന്നു കോടതി നിർദ്ദേശം. ആറാം പ്രതി ജയ്‌സന്റെ നേതൃത്വത്തിലാണ് വ്യാജരേഖ ഉണ്ടാക്കാൻ ആപ്പ് നിർമ്മിച്ചതെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ആപ്പ് നിർമ്മിക്കാൻ സഹായിച്ച രാകേഷിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
Story Highlights: youth congress fake identity card case 6th culprit surrendered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here