Advertisement

മുന്നിലും പിന്നിലും സിആർപിഎഫ് സുരക്ഷ; ഗവർണർക്ക് നേരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി

January 30, 2024
Google News 1 minute Read
arif mohammed khan sfi protest

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി വീണ്ടും എസ്എഫ്ഐ. കളമശ്ശേരിയിൽ വച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ Z+ കാറ്റഗറി സുരക്ഷയോടെയുള്ള ആദ്യ യാത്രയായിരുന്നു ഇത്. ഗവർണറുടെ വാഹനത്തിനുള്ളിലും വാഹനവ്യൂഹത്തിന് മുന്നിലും പിന്നിലുമായി സിആർപിഎഫ് സുരക്ഷയൊരുക്കി. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഗവർണർ അവിടെനിന്ന് റോഡ് മാർഗം കോസ്റ്റ് ഗാർഡ് ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. ഈ യാത്രക്കിടെയായിരുന്നു പ്രതിഷേധം. രാത്രി ഗവർണർ തങ്ങുക ഗസ്റ്റ് ഹൗസിലാണ്.

കളമശ്ശേരിയിൽ ഗവർണറെ കരിങ്കൊടി കാണിക്കാൻ എസ്.എഫ്.ഐ പ്രവർത്തകർ എത്തിയിരുന്നു. പിരിഞ്ഞു പോയില്ലെങ്കിൽ അറസ്റ്റ് ചെയ്തു നീക്കുമെന്ന് പൊലീസ് പ്രതിഷേധിക്കാനെത്തിയവരെ അറിയിക്കുകയും ഇവരെ തിരിചയക്കുകയും ചെയ്തു. എന്നാൽ, സ്ഥലത്ത് വീണ്ടും പ്രതിഷേധക്കാർ എത്തുകയായിരുന്നു.

Story Highlights: arif mohammed khan sfi protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here