കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു

കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂർ കൂനിയാറ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.
പുത്തൂർ ഗജേന്ദ്രൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങൾ അഴിക്കുന്നതിനിടയിലായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്നിലെ ഉത്സവപ്പന്തൽ ആന കുത്തിമറിച്ചിട്ടു. ഉടൻ തന്നെ പാപ്പാൻമാർ ചേർന്ന് ആനയെ ക്ഷേത്രവളപ്പിലുള്ള മരത്തിൽ തളച്ചു. കഴിഞ്ഞ ദിവസം കുന്നംകുളത്തും ഇതേ ആന ഇടഞ്ഞിരുന്നു.
Story Highlights: elephant attack kodungallur today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here