Advertisement

സ്വർണവിലയിൽ നേരിയ വർധന

January 30, 2024
Google News 2 minutes Read
gold rate increased by 20rs

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5800 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46,400 രൂപയാണ്. ( gold rate increased by 20rs )

സ്വർണ്ണവില കഴിഞ്ഞ ഒന്നര മാസത്തോളമായി ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2010 മുതൽ 2027 ഡോളർ എന്ന നിലവാരത്തിലാണ് ചാഞ്ചാട്ടം.

രൂപയുടെ വിനിമയ നിരക്കിലും വലിയ വ്യത്യാസം പ്രകടമല്ല. പലിശ നിരക്ക് സംബന്ധിച്ച് യു.എസ്. ഫെഡറൽ റിസർവിന്റെ നിർണായക തീരുമാന൦ ഫെബ്രുവരി 1 നാണ്. പണപ്പെരുപ്പം 3.4% ലേക്ക് വീണ്ടും ഉയർന്നത് കൊണ്ട്, പണപ്പെരുപ്പം യു.എസ്. ടാർജറ്റായ 2 % ന് അടുത്ത് എത്തുന്നത് വരെ തുടരാമെന്ന നിലപാട് എടുത്താൽ വില വലിയ കുറവുണ്ടാകാനാണ് സാധ്യത. സാങ്കേതികമായി 2000 ഡോളർ ആണ് സപ്പോർട്ട് പ്രൈസ്. അത് ഭേദിച്ച് താഴോട്ട് വന്നാൽ 1980 – 1960 ഡോളർ ലെവലിലേക്ക് നീങ്ങാം.

അതേ സമയം പലിശ നിരക്ക് കുറച്ചാൽ, അല്ലെങ്കിൽ 2024 ൽ തുടർച്ചായി പലിശ നിരക്ക് കുറയ്ക്കുന്നതിനെ സംബദ്ധിച്ച സൂചനകൾ വന്നാലു൦ സ്വർണ്ണ വില 2080 -2100 ഡോളർ നിലവാരത്തിലേക്ക് ഉയരാൻ കാരണമാകും.

Story Highlights: gold rate increased by 20rs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here