Advertisement

ഗവർണറുടെ വ്യക്തിഗത സുരക്ഷ CRPFന്; പ്രവേശന കവാടത്തിൽ പൊലീസ് സുരക്ഷ ഒരുക്കും

January 30, 2024
2 minutes Read

ഗവർണറുടെ സുരക്ഷ അവലോകന യോഗം അവസാനിച്ചു. സുരക്ഷ ക്രമീകരണങ്ങളിൽ ധാരണ. ഗവർണറുടെ വ്യക്തിഗത സുരക്ഷ CRPFന് നൽകും. യാത്രയിൽ മുന്നിലും പിന്നിലും ഉള്ളവഹനങ്ങളിൽ CRPF സംഘം.

രാജ്ഭവനുള്ളിലും CRPF സംഘം സുരക്ഷയൊരുക്കും. പ്രവേശന കവാടത്തിൽ പൊലീസ് തന്നെ സുരക്ഷ ഒരുക്കും. ഗവർണറുടെ റൂട്ട് തീരുമാനിക്കുന്നത് പൊലീസ് ആയിരിക്കും. മറ്റ് സുരക്ഷ നടപടികളും പൊലീസ് തുടരും. പൊലീസും CRPF വും സംയുക്തമായി സുരക്ഷ കൈകാര്യം ചെയ്യുമെന്നും തീരുമാനമായി.

ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ നേരത്തെ അറിയിച്ചിരുന്നു. കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് നടപടി.

പ്രതിഷേധത്തിന് പിന്നാലെവാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍, പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത് എഫ്‌ഐആര്‍ രേഖകള്‍ കാണിച്ച ശേഷമായിരുന്നു മടങ്ങിയത്.

Story Highlights: Governors protection crpf and kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top