Advertisement

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത്‌ സോറൻ ഒളിവിലെന്ന് ഇ.ഡി

January 30, 2024
2 minutes Read
jharkhand cm hemanth soren absconding says ED

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത സോറൻ ഒളിവിൽ എന്ന് ഇ.ഡി. ഡൽഹിയിലെ വസതിയിൽ അടക്കം സോറൻ എവിടെ എന്നത് സംബന്ധിച്ച് വിവരമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. ഹേമന്ത് സോറനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതിൽ നിയമപദേശം തേടിയിരിക്കുകയാണ് ഇ.ഡി. അന്വേഷണത്തോട് സോറൻ സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിക്കും. ( jharkhand cm hemanth soren absconding says ED )

ജാർഖണ്ഡ് ഖനന അഴിമതി കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡിക്ക് മുന്നിൽ ഈ മാസം 31ന് ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന് അറിയിച്ചിരുന്നു. ഇ.ഡി സംഘം റാഞ്ചിയിലെ സോറന്റെ വസതിയിൽ എത്തിയിരുന്നു. കേസിൽ ചോദ്യം ചെയ്യിലിനായി എട്ടാം തവണയാണ് ഹേമന്ത് സോറെന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.

കേസിൽ നേരത്തെ നൽകിയ 7 സമൻസുകളിലും ഔദ്യോഗിക തിരക്ക് ചൂണ്ടിക്കാട്ടി ഹേമന്ത സോറെൻ ഒഴിഞ്ഞ് മാറിയിരുന്നു. ഇ.ഡിയുടെ നടപടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആദിവാസി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. കേസിൽ സോറന്റെ അടുത്ത അനുയായികളുടെ വസതികളിൽ നടത്തിയ റെയ്‌ഡിൽ ഏതാണ്ട് 50 കോടിയിലധികം സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു.

ജാർഖണ്ഡ് മുക്തി മോർച്ച-കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ് ഇ ഡി ചോദ്യം ചെയ്യലെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ പറഞ്ഞു. അഴിമതി ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഉടൻ തന്നെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ നേതാക്കളുടെ പിന്നാലെ ഇ.ഡിയെ അയക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

Story Highlights: jharkhand cm hemanth soren absconding says ED

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top