Advertisement

ലോക്സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി

January 30, 2024
Google News 2 minutes Read
Samajwadi Party names 16 candidates for 2024 Lok Sabha polls

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി. 16 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിൻ്റെ ഭാര്യ ഡിംപിൾ യാദവ് ഇത്തവണയും മെയിൻപുരി സീറ്റിൽ നിന്ന് മത്സരിക്കും.

‘ഇന്ത്യ’ സഖ്യവുമായുള്ള സീറ്റ് വിഭജന ചർച്ചകളെക്കുറിച്ചുള്ള അഖിലേഷ് യാദവിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് സമാജ് വാദി പാർട്ടിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം. തലസ്ഥാനമായ ലഖ്നൗവിൽ സിറ്റിങ് എംഎൽഎ രവിദാസ് മെഹ്‌റോത്രയെയാണ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. അംബേദ്കർ നഗറിൽ നിന്ന് ലാൽജി വർമയും മത്സരിക്കും.

ഷഫീഖുർ റഹ്മാൻ ബാർഖ്, അക്ഷയ് യാദവ്, ദേവേഷ് ശക്യ, ധർമേന്ദ്ര യാദവ്, ഉത്കർഷ് വർമ്മ, ആനന്ദ് ബദൗരിയ, അനു ടണ്ടൻ, നേവൽ കിഷോർ ശാക്യ, രാജാറാം പാൽ, ശിവശങ്കർ സിംഗ് പട്ടേൽ, അവധേഷ് പ്രസാദ്, രാംപ്രസാദ് ചൗധരി, കാജൽ നിഷാദ് എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

Story Highlights: Samajwadi Party names 16 candidates for 2024 Lok Sabha polls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here