അണ്ടർ 19 ലോകകപ്പ്: മുഷീർ ഖാന് സെഞ്ചുറി; സൂപ്പർ സിക്സിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സ് പോരാട്ടത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 295 റൺസാണ് നേടിയത്. സെഞ്ചുറി നേടിയ മുഷീർ ഖാൻ ആണ് ഇന്ത്യക്കായി തിളങ്ങിയത്. ആദർശ് സിംഗ് 52 റൺസ് നേടി പുറത്തായി. ന്യൂസീലൻഡിനായി മേസൻ ക്ലാർക്ക് നാല് വിക്കറ്റ് വീഴ്ത്തി. (u19 wc india newzealand)
Read Also: അണ്ടർ 19 ലോകകപ്പ്: മുഷീർ ഖാന് സെഞ്ചുറി; അയർലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ
അർഷിൻ കുൽക്കർണി (9) വേഗം പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ ആദർശ് സിംഗും മുഷീർ ഖാനും ചേർന്ന് ഇന്ത്യയെ അനായാസം മുന്നോട്ടുനയിച്ചു. ന്യുസീലൻഡ് ബൗളർമാരെ ഫലപ്രദമായി നേരിട്ട സഖ്യം 77 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഇതിനിടെ ആദർശ് സിംഗ് ഫിഫ്റ്റി തികച്ചു. ലോകകപ്പിൽ താരത്തിൻ്റെ രണ്ടാം ഫിഫ്റ്റിയായിരുന്നു ഇത്. ഫിഫ്റ്റിക്ക് പിന്നാലെ താരം മടങ്ങി.
മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഉദയ് സഹാറനൊപ്പം ചേർന്ന മുഷീർ വീണ്ടും ഇന്ത്യക്ക് മേൽക്കൈ നൽകി. പതിവുപോലെ ആക്രമിച്ചുകളിച്ച മുഷീർ ഇതിനിടെ അർദ്ധസെഞ്ചുറി തികച്ചു. ന്യൂസീലൻഡ് ബാറ്റർമാരെ അനായാസം നേരിട്ട സഖ്യം 87 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളിയായത്. 34 റൺസ് നേടിയ സഹാറൻ പുറത്തായതോടെ ഈ കൂട്ടുകെട്ട് തകർന്നു. പിന്നീട് ആരവല്ലി അവനീഷ് (17), പ്രിയാൻഷു മോളിയ (10) എന്നിവർ വേഗം പുറത്തായെങ്കിലും ടൂർണമെൻ്റിൽ രണ്ടാം സെഞ്ചുറി നേടിയ മുഷീർ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. സെഞ്ചുറിക്ക് ശേഷം ആക്രമിച്ചുകളിച്ച മുഷീർ 126 പന്തിൽ 131 റൺസ് നേടി പുറത്താവുകയായിരുന്നു.
Read Also: വനിതാ ഹോക്കി ലോകകപ്പ്; ന്യൂസീലൻഡിനെ 10 ഗോളുകൾക്ക് തോല്പിച്ച് ഇന്ത്യ സെമിയിൽ
അവസാന ഓവറുകളിൽ നന്നായി പന്തെറിഞ്ഞ ന്യൂസീലൻഡ് ഇന്ത്യയെ 300 കടക്കുന്നതിൽ നിന്ന് തടഞ്ഞു. സച്ചിൻ ദാസ് (15), മുരുഗൻ അഭിഷേക് (4) എന്നിവർ വേഗം പുറത്തായി.
Story Highlights: u19 wc india score newzealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here