അനുവാദമില്ലാതെ ഭര്‍തൃമാതാവ് മേക്കപ്പ് സാധനങ്ങള്‍ എടുക്കുന്നു; വിവാഹ മോചനം തേടി യുവതി

ആഗ്രയിലെ മാല്‍പ്പുരയിൽ ഭര്‍തൃമാതാവ് മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. അമ്മായിയമ്മ മേക്കപ്പ് സാധനങ്ങള്‍ അനുവാദം ഇല്ലാതെ ഉപയോഗിക്കുന്നത് കണ്ടുപിടിക്കുന്നതുവരെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് യുവതി ആഗ്ര പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഭര്‍തൃമാതാവ് കാര്യം മകനോടും പറയുകയും ഇതിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. അമ്മ പറയുന്നത് മാത്രം കേള്‍ക്കുന്ന മകന്‍ തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുന്നു. അതിനാല്‍ വിവാഹമോചനം കൂടിയേ തീരു എന്ന നിലപാടിലാണ് യുവതി.
എട്ട് മാസം മുന്‍പാണ് പരാതിക്കാരിയായ യുവതിയും സഹോദരിയും രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ചത്. താന്‍ വീട്ടില്‍ ഇല്ലാത്ത സമയം ഭര്‍തൃമാതാവ് തന്റെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിച്ചതായും ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെയും സഹോദരിയേയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തതായാണ് യുവതി പറയുന്നത്.
Story Highlights: Mother in law using Makeup items Woman Divorce
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here