റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി
റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചാൽ സർക്കാരിന് അക്കാര്യം സിംഗിൾ നെഞ്ചിൽ അപേക്ഷ മുഖേന അറിയിക്കാം. ചട്ടലംഘനം കണ്ടെത്തിയാൽ സിംഗിൾ ബെഞ്ചിന് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാമെന്നും ഡിവിഷൻ ബെഞ്ച്. റോബിൻ ബസ്സിനെതിരായ സർക്കാരിൻ്റെ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അതിനിടെ, റോബിൻ ബസ്സുടമയിൽ നിന്നും വധഭീഷണിയുണ്ടെന്ന് ആരോപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരാതി നൽകി. ഉദ്യോഗസ്ഥർ പത്തനംതിട്ട എസ്പിക്കാണ് പരാതി നൽകിയത്. രണ്ട് എഎംവിഐമാരാണ് പരാതിക്കാർ. ഗിരീഷ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. ഗിരീഷിനെ എസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
Story Highlights: Robin bus should follow permit rules strictly; High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here