മണിപ്പൂരിൽ വീണ്ടും സംഘർഷം, വെടിവെപ്പ്; രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു
മണിപ്പൂരിൽ വീണ്ടും സംഘർഷം. വെടിവെപ്പ്. രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു. മേഖലയിൽ സുരക്ഷാ വിന്യാസം ശക്തമാക്കിയെന്ന് സർക്കാർ. ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിൽ നടന്ന സംഘര്‍ഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായുമാണ് വിവരം.
ഇംഫാൽ ഈസ്റ്റ്, ക്യാംങ്ങ് പോപ്പി എന്നിവിടങ്ങളിൽ വെടിവെപ്പ് നടന്നതിന് പിന്നാലെയാണ് മരണവാര്‍ത്ത പുറത്തെത്തിയത്. രണ്ട് പേരെ പരുക്കേറ്റ നിലയിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
ആയുധധാരികളായ അക്രമിസംഘം നാട്ടുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് വിവരം. കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്നുള്ള വിശദാംശങ്ങൾ ലഭ്യമല്ല. ഇരു വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായെന്നും മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് അറിയിക്കുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്.
Story Highlights: two more killed in shoot out at manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here