Advertisement

തണ്ണീര്‍ത്തട നിയമം ലംഘിച്ച് നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിനെതിരായ ട്വന്റിഫോര്‍ വാര്‍ത്തയില്‍ ഇടപെടല്‍; സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പഞ്ചായത്ത് തടഞ്ഞു

February 1, 2024
Google News 3 minutes Read
24 impact action against buildings that violate Wetland Act

തണ്ണീര്‍ത്തട നിയമം ലംഘിച്ച് തൃശ്ശൂരില്‍ അനധികൃതമായി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിനെതിരെ നടപടി. അനധികൃത കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം തടഞ്ഞ് ചേലക്കര ഗ്രാമപഞ്ചായത്തിന്റെ ഉത്തരവ്. കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെ തടയണമെന്ന് പൊലീസിനും നിര്‍ദ്ദേശം നല്‍കി. ഒരേക്കറോളം ഭൂമി നികത്തി 7500ലധികം സ്‌ക്വയര്‍ ഫീറ്റിലുള്ള ഇരുനില കണ്‍വെന്‍ഷന്‍ സെന്ററര്‍ നിര്‍മ്മിച്ചത് പുറത്തെത്തിച്ചത് ട്വന്റിഫോര്‍ ന്യൂസാണ്. തുടര്‍ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ചേലക്കര പഞ്ചായത്ത് ഇടപെടല്‍. (24 impact action against buildings that violate Wetland Act)

പഞ്ചായത്ത് ഓഫീസിന് 100 മീറ്റര്‍ അകലെയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ പഞ്ചായത്ത് തന്നെ ഒടുവില്‍ നടപടി സ്വീകരിച്ചു. അനധികൃത നിര്‍മ്മാണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡണ്ടിനെയും പേരില്‍ ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്. ഒപ്പം തണ്ണീര്‍ത്തടം നികത്തിയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചതെന്നും ഉത്തരവില്‍ ചേലക്കര പഞ്ചായത്ത് സമ്മതിക്കുന്നു.

Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

അനധികൃതമായി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുതരത്തിലുള്ള പരിപാടിയും അനുവദിക്കരുതെന്നുകാട്ടി തഹസില്‍ദാര്‍ , പോലീസ് എന്നിവര്‍ക്കാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിലാണ് നിര്‍മ്മാണ അനുമതിയോ പെര്‍മിറ്റ് വാങ്ങാതെ നിലം നികത്തി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്. ചേലക്കര സ്വദേശികളായ തൈക്കാട്ടില്‍ വീട്ടില്‍ സുരേഷ്, രാജേഷ്, സന്തോഷ് എന്നിവരുടെ പേരിലാണ് ഭൂമി. ഒരുതരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും ഇല്ലാത്ത കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇതിനോടകം മൂന്നു വിവാഹ ചടങ്ങുകളും നടന്നിരുന്നു.

Story Highlights: 24 impact action against buildings that violate Wetland Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here