Advertisement

പൊലീസിനെതിരെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ച കേസിലെ പ്രതികള്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ ഷോക്കടിപ്പിച്ചുവെന്ന് ആരോപണം

February 1, 2024
4 minutes Read
Given shocks to confess to opposition links Parliament breach accused to court

ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിനെതിരെ ഗുരുതര ആരോപണവുമായി പാര്‍ലമെന്റ് സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയെന്നും ഉപദ്രവിച്ചുമെന്നുമാണ് ആരോപണം. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ ഡി, അമോല്‍ ഷിന്‍ഡെ, നീലം ആസാദ്, ലളിത് ഝാ, മഹേഷ് കുമാവത് എന്നിവരെ പാര്‍ലമെന്റില്‍ കടന്നെത്തി കളര്‍ സ്േ്രപ ഉപയോഗിച്ച കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്. (Given shocks to confess to opposition links Parliament breach accused to court)

ബുധനാഴ്ച ഡല്‍ഹി പാട്യാല കോടതിയില്‍ വിചാരണ നടന്നപ്പോള്‍ നീലം അസം ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും പൊലീസിന്റെ അതിക്രമത്തിനെതിരെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിനോട് കോടതി പ്രതികരണം തേടുകയും കേസ് ഫെബ്രുവരി 17-ലേക്ക് മാറ്റുകയും ചെയ്തു.

Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

തങ്ങളെക്കൊണ്ട് 70ലധികം വെള്ളപേപ്പറുകളില്‍ ഒപ്പിടുവിച്ചെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്നും പ്രതികള്‍ പരാതിയില്‍ പറയുന്നു. പൊലീസ് മര്‍ദിച്ചെന്നും വൈദ്യുതാഘാതം ഏല്‍പ്പിച്ചെന്നും പ്രതികള്‍ ആരോപിക്കുന്നു. ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റിനിടയില്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തി. അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടേയും ഇ-മെയിലിന്റെയും പാസ്വേര്‍ഡ് പറയാന്‍ നിര്‍ബന്ധിച്ചുവെന്നും പ്രതികള്‍ ആരോപിച്ചു. ആറ് പ്രതികളേയും മാര്‍ച്ച് ഒന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Story Highlights: Given shocks to confess to opposition links Parliament breach accused to court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top