Advertisement

ഉദ്യോഗസ്ഥര്‍ ഇങ്ങനെ പെരുമാറിയാല്‍ നാടെവിടെ എത്തും?; അഭിഭാഷകനെ അധിക്ഷേപിച്ച പൊലീസിനെതിരെ ഹൈക്കോടതി

February 1, 2024
Google News 2 minutes Read
High Court against police for insulting lawyer

ആലത്തൂരില്‍ അഭിഭാഷകനെതിരെ എസ്ഐ അധിക്ഷേപം നടത്തിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
1965 മുതല്‍ പൊലീസുകാരുടെ പെരുമാറ്റം നന്നാക്കാന്‍ എത്ര സര്‍ക്കുലര്‍ ഇറക്കിയെന്നും ഈ സര്‍ക്കുലറുകളില്‍ നിന്നും നിങ്ങളുടെ ഉദ്യോഗസ്ഥര്‍ എന്താണ് മനസിലാക്കിയതെന്നും കോടതിയില്‍ ഓണ്‍ലൈനായി ഹാജരായ ഡിജിപിയോട് കോടതി ചോദിച്ചു.

ഇത്തരം സംഭവങ്ങളെ നിങ്ങളെന്തുകൊണ്ട് ഗൗരവത്തോടെ എടുക്കുന്നില്ലെന്നും അധികാരമുള്ള ഒരാളോട് ഈ എസ്ഐ ഇങ്ങനെ പെരുമാറുമോ എന്നും കോടതി ഡിജിപിയോട് ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കായി കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെന്ന് ഡിജിപി വ്യക്തമാക്കിയതോടെ
ഇത് അവസാനത്തെ സര്‍ക്കുലര്‍ ആയിരിക്കണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

Read Also : നന്ദു ശിവാനന്ദനെ കൊലപ്പെടുത്തിയ കേസ്; ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡിന്റ് അറസ്റ്റിൽ

എല്ലാവര്‍ക്കും ടെന്‍ഷന്‍ ഉണ്ടെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതുപോലെ പെരുമാറിയാല്‍ നാടെവിടെ എത്തി നില്‍ക്കുമെന്നും കോടതി ചോദിച്ചു.
ഇതിനിടെ ആരോപണവിധേയനായ എസ്ഐ കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷ നടത്തിയെങ്കിലും കോടതിയത് അംഗീകരിച്ചില്ല.

Story Highlights: High Court against police for insulting lawyer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here