Advertisement

വികസിത ഭാരതത്തിന് വേണ്ടിയുള്ള ബജറ്റ്; കേന്ദ്ര ധനമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

February 1, 2024
Google News 1 minute Read

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതത്തിന് വേണ്ടിയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത് . കർഷകർ, സ്ത്രീകൾ, യുവാക്കൾ, ദരിദ്രർ എന്നിവരെ ശാക്തീകരിക്കുന്ന ബജറ്റാണ്. സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന ബജറ്റാണെന്നും ചരിത്രപരമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.

58 മിനിറ്റുകൊണ്ടാണ് ഇടക്കാല ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ബജറ്റിന് ശേഷം ഫിനാൻസ് ബിൽ ലോക്‌സഭ പാസാക്കി. ആരോഗ്യം, കാർഷിക മേഖല, ടൂറിസം, നികുതി, ട്രാൻസ്‌പോർട്ട്, റെയിൽവേ എന്നീ മേഖലകളെ ഊർജിതപ്പെടുത്തുന്ന പ്രഖ്യാപനങ്ങളും സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടുമാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്.

ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിൻ്റെ വിജയമന്ത്രമായിരിക്കുന്നു. മികച്ച ജനപിന്തുണയോടെ ഈ സർക്കാരിൻ്റെ വികസന പദ്ധതികൾ തുടരും. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കിയെന്നും രാജ്യത്ത് തൊഴിൽ സാധ്യതകൾ വർധിച്ചുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. മികച്ച ജനപിന്തുണയോടെ സർക്കാരിന്റെ വികസന പദ്ധതികൾ തുടരും. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു. വികസനം എല്ലാ വീടുകളിലും എത്തിച്ചു. സാമൂഹ്യനീതിയും മതേതരത്വവും ഉറപ്പാക്കിയെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. ദരിദ്രരുടെ വളർച്ചയാണ് രാജ്യത്തിന്റെ വളർച്ചയെന്ന് ധനമന്ത്രി പറഞ്ഞു.

Story Highlights: P M Modi about budget 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here