Advertisement

രൺജീത്ത് വധക്കേസിൽ വിധി പറഞ്ഞ ജഡ്ജി വി.ജി ശ്രീദേവിയെ അധിക്ഷേപിച്ചു; മൂന്ന് പേർ അറസ്റ്റിൽ

February 1, 2024
2 minutes Read

രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധ ശിക്ഷ വിധിച്ച വനിതാ ജഡ്ജി വി.ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ ആറുപേരെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബീവി കെ യു, അസ്ലം വളവുപച്ച, നസീർമോൻ ഖലീൽ, ആസാദ് അമീർ, റാഫി തിരുവനന്തപുരം, ഷഫീഖ് തുടങ്ങിയവർക്കെതിരെയാണ് കേസ്. പ്രതികളിൽ മൂന്ന് പേർ അറസ്റ്റിലുമായി.

ചില ഭീഷണികള്‍ ലഭിച്ചതോടെ രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയുടെ ഔദ്യോഗിക വസതിക്കു സുരക്ഷ ഏർപ്പെടുത്തിയതായി കായംകുളം ഡിവൈ.എസ്.പി. അജയ്‌നാഥ് അറിയിച്ചിരുന്നു. ഒരു സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പോലീസുകാർ 24 മണിക്കൂറും സുരക്ഷാച്ചുമതലയിൽ ഉണ്ടാകും.

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസിനെ 2021 ഡിസംബര്‍ 19 ന് രാവിലെയാണ് കൊലപ്പെടുത്തുന്നത്. വെള്ളക്കിണറിലുള്ള രൺജിത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ചുറ്റിക കൊണ്ട് അടിച്ചും വാളുകളും മഴുവും കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. സംഭവത്തിന് തലേദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാന്‍ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

Story Highlights: Three people were arrested in Judge VG Sridevi’s complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top