Advertisement

ഝാര്‍ഖണ്ഡിലെ ഭരണപ്രതിസന്ധിയ്ക്ക് പരിഹാരമായി; സര്‍ക്കാരുണ്ടാക്കാന്‍ ചംപൈ സോറന് ക്ഷണം; ഇന്ന് സത്യപ്രതിജ്ഞ

February 2, 2024
Google News 3 minutes Read
Champai Soren to take oath as Chief Minister of Jharkhand today

ഹേമന്ത് സോറന്റെ രാജിയോടെ ഝാര്‍ഖണ്ഡില്‍ രൂപം കൊണ്ട ഭരണപ്രതിസന്ധിയ്ക്ക് പരിഹാരം. ഝാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ചംപൈ സോറനെ ഗവര്‍ണര്‍ ക്ഷണിച്ചു. ഇന്ന് ചംപൈ സോറന്റെ സത്യപ്രതിജ്ഞ നടക്കും. എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതിനിടെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ചംപൈ സോറനെ ഗവര്‍ണര്‍ ക്ഷണിച്ചത്. (Champai Soren to take oath as Chief Minister of Jharkhand today)

ബിജെപി അട്ടിമറിനീക്കം നടത്തുന്നതായി ജെഎംഎം ആരോപിച്ചതിന് പിന്നാലെയാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കം നടന്നത്. ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെ ബിജെപി ഭരണ അട്ടിമറി നീക്കങ്ങള്‍ നടത്തുന്നുവെന്നായിരുന്നു ജെഎംഎം പാര്‍ട്ടിയുടെ ആരോപണം.അഭ്യൂഹങ്ങള്‍ ശക്തമായതോടെ ഭരണകക്ഷി എംഎല്‍എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണം നല്‍കാത്തത് ബിജെപിയുടെ അട്ടിമറി നീക്കത്തിലുള്ള കൂട്ടുനില്‍പ്പാണെന്ന് ജെഎംഎം ആരോപിച്ചതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ ക്ഷണം.

Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

അതേസമയം ഖനന അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറനെ റാഞ്ചിയിലെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അഴിമതി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിലേക്കായി സോറനെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യത്തില്‍ കോടതി ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി അനുവദിച്ചു. ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സോറന്‍, ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്ന് ആവിശ്യപെട്ടു. ഹര്‍ജി നാളെ പരിഗണിക്കാം എന്ന് അറിയിച്ചതോടെ ഇതേ വിഷയത്തില്‍ ഝാര്‍ഖണ്ഡ് ഹൈകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി സോറന്‍ പിന്‍വലിച്ചു.

Story Highlights: Champai Soren to take oath as Chief Minister of Jharkhand today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here