Advertisement

‘പുകവലിക്കുന്ന സീത’; പൂനെ യൂണിവേഴ്‌സിറ്റിയിൽ നാടകം; ആറു പേർ അറസ്റ്റിൽ

February 4, 2024
Google News 1 minute Read

രാമായണത്തെ അധിക്ഷേപിച്ചെന്ന ആരോപണത്തെ തുടർന്ന് സാവിത്രിഭായ് ഫുലെ പൂനെ സർവകലാശാല അവതരിപ്പിച്ച നാടകത്തിനെതിരെ പരാതി. സർവകലാശാല വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ചത്.പരാതിയുടെ അടിസ്ഥാനത്തിൽ യൂണിവേഴ്‌സിറ്റി പ്രൊഫസർ അടക്കം ആറു പേർ അറസ്റ്റിലായി. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

സംഭവത്തിന് പിന്നാലെ ലളിത കലാ കേന്ദ്രത്തിനെതിരെ യുവമോർച്ചയുടെ അക്രമമുണ്ടായി. ജയ് ശ്രീറാം വിളിച്ചെത്തിയ അക്രമികൾ ഫർണിച്ചറുകളും സാധനങ്ങളും അടിച്ചു തകർക്കുകയും കരിയോയിൽ ഒഴിക്കുകകയും ചെയ്തു.

ലളിത കലാ കേന്ദ്ര ഡിപ്പാർട്‌മെന്റ് മേധാവി ഡോ. പ്രവീൺ ഭോലെ, വിദ്യാർത്ഥികളായ ഭവേഷ് പാട്ടിൽ, ജയ് പട്‌നേക്കർ, പ്രഥമേഷ് സാവന്ത്, റിഷികേഷ് ഡാൽവി, യാഷ് ഛിക്ലെ എന്നിവരാണ് അറസ്റ്റിലായത്. ശിക്ഷാ നിയമത്തിലെ 295 (എ) വകുപ്പു പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സിഗരറ്റ് വലിക്കുന്ന കഥാപാത്രമായാണ് സീത അരങ്ങിലെത്തിയത്. രാമൻ അതിനെ സഹായിക്കുന്ന കഥാപാത്രമായി വേഷമിട്ടു. ഇരിപ്പിടത്തിലിരുന്ന് കാൽ കയറ്റി വച്ചാണ് സീത പുക വലിക്കുന്നത്. നാടകം നടക്കുമ്പോൾ തന്നെ ആർഎസ്എസ് അനുകൂല വിദ്യാർത്ഥി സംഘടനകൾ സ്‌റ്റേജിലേക്ക് ഇരച്ചു കയറി പ്രദര്‍ശനം തടസ്സപ്പെടുത്തിയിരുന്നു.

Story Highlights: Five Students Arrested for Play Based on Ramleela

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here