‘സഭാമേലധ്യക്ഷന്മാരിൽ നിന്ന് അനുവാദം വാങ്ങിയാണ് ബിജെപി അംഗത്വം എടുത്തത്, സഭാധ്യക്ഷന്മാരുടെ പേര് വെളിപ്പെടുത്തുന്നത് ശരിയല്ല’ ; ഷോൺ ജോർജ് ജനകീയ കോടതിയിൽ

സഭാമേലധ്യക്ഷന്മാരിൽ നിന്ന് അനുവാദം വാങ്ങിയാണ് ബിജെപി അംഗത്വം എടുത്തതെന്ന് ഷോൺ ജോർജ്. ട്വന്റിഫോറിന്റെ ജനകീയ കോടതി പരിപാടിയിലാണ് വെളിപ്പെടുത്തൽ. ക്രൈസ്തവ വിശ്വാസികളെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ നീക്കങ്ങൾക്കിടയാണ് ബിജെപി പ്രവേശനത്തിന് പിന്നാലെയുള്ള ഷോൺ ജോർജിന്റെ പ്രതികരണം. അനുവാദം വാങ്ങേണ്ട സഭാധ്യക്ഷന്മാരിൽ നിന്നെല്ലാം അനുവാദം ലഭിച്ചശേഷമാണ് ബിജെപി പ്രവേശനമെന്നും ഈ സഭാധ്യക്ഷന്മാരുടെ പേര് വെളിപ്പെടുത്തുന്നത് ശരിയല്ലെന്നും ഷോൺ ജോർജ്. ( shaun george about bjp entry 24 janakeeya kodathy )
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് എതിരെ ഹർജി ഫയൽ ചെയ്ത കാര്യം ബിനീഷ് കോടിയേരിയോട് പറഞ്ഞിരുന്നു എന്നും പിതാവ് പിസി ജോർജ് വഴി ഹർജി നൽകിയാൽ പോരേ എന്നായിരുന്നു ബിനീഷിന്റെ ചോദ്യമെന്നും ഷോൺ ജോർജ് വെളിപ്പെടുത്തി.
കൈവെട്ട് കേസിൽ പ്രൊഫസർ ടി. ജെ ജോസഫ് ഇസ്ലാമിനെ വിമർശിച്ചത് തെറ്റ് എന്നും ഇതര മതസ്ഥർ മത വിമർശനം നടത്തുമ്പോൾ വിശ്വാസം മുറിപ്പെടും എന്നും ഷോൺ ജോർജ് പറഞ്ഞു.
Story Highlights: shaun george about bjp entry 24 janakeeya kodathy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here