Advertisement

പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുമായി ചേർന്ന് ദേശവിരുദ്ധ പ്രവർത്തനം; യുപി സ്വദേശി അറസ്റ്റിൽ

February 4, 2024
Google News 3 minutes Read
UP native arrested for Anti-national activity with Pakistan's intelligence agency

ഐഎസ്ഐയുമായി ചേർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് മോസ്‌കോയിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരൻ അറസ്റ്റിൽ. യുപിയിലെ ഹാപൂർ സ്വദേശിയായ സത്യേന്ദ്ര സിവാളിനെ ഉത്തർപ്രദേശ് പൊലീസിൻ്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകുകയായിരുന്നു ഇയാളെന്ന് പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.(UP native arrested for Anti-national activity with Pakistan’s intelligence agency)

ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട തന്ത്രപരമായ സുപ്രധാന വിവരങ്ങൾ ലഭിക്കാൻ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരെ പണം നൽകി പ്രലോഭിപ്പിക്കുന്നതായി എടിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. ഐഎസ്ഐ ശൃംഖലയ്‌ക്കൊപ്പം സത്യേന്ദ്ര സിവാൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായാണ് ഉത്തർപ്രദേശ് എടിഎസിന്റെ കണ്ടെത്തൽ.

Read Also : തുടർച്ചയായി സമൻസുകളെ അവഗണിക്കുന്നു; കെജ്രിവാളിനെതിരെ കോടതിയെ സമീപിച്ച് ഇ.ഡി

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. 2021 മുതൽ മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ ഐബിഎസ്എ (ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റൻ്റ്) ആയി ജോലി ചെയ്യുകയായിരുന്നു സത്യേന്ദ്ര സിവാൾ.

Story Highlights: UP native arrested for Anti-national activity with Pakistan’s intelligence agency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here