Advertisement

ലൈഫ് പദ്ധതിക്ക് 1136 കോടി; കുടുംബശ്രീയിലൂടെ 430 കോടിരൂപയുടെ ഉപജീവന പദ്ധതികൾ

February 5, 2024
Google News 1 minute Read

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാനത്ത് ബജറ്റ് അവതരണം പുരോ​ഗമിക്കുന്നു. ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ലൈഫ് പദ്ധതിയിൽ 2025 മാർച്ച് ആകുമ്പോൾ 5 ലക്ഷം വീടുകൾ പൂർത്തിയാക്കും. ഇതുവരെ 17,000 കോടി രൂപ നൽകി. ലൈഫ് പദ്ധതിക്കായി ഇനി 10,000 കോടി രൂപയാണ് വേണ്ടതെന്നും ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു.

അതേസസമയം കുടുംബശ്രീയ്ക്ക് ബജറ്റിൽ മികച്ച പ്രഖ്യാപനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബശ്രീക്ക് 265 കോടി രൂപ നീക്കിവെച്ചു. 10.5 കോടി തൊഴിൽദിനങ്ങൾ ഈ സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ നൽകും. 430 കോടിരൂപയുടെ ഉപജീവന പദ്ധതികൾ കുടുംബശ്രീയിലൂടെ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

തകരില്ല കേരളം, തളരില്ല കേരളം, തകർക്കാനാകില്ല കേരളം എന്നതാണ് വികാരമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. എട്ട് വർഷം മുമ്പ് കണ്ട കേരളമല്ല ഇന്നത്തെ കേരളമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റിൽ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു.

Story Highlights: 1136 crore for LIFE scheme announced in kerala budget 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here