Advertisement

മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന് 48.85 കോടി

February 5, 2024
Google News 1 minute Read
48.85 crore for mitigation of human-wildlife conflict

സംസ്ഥാന ബജറ്റിൽ വനം വകുപ്പിന് 232.59 കോടി രൂപ അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന് 48.85 കോടി. ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി. പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടിയും വകയിരുത്തി.

ജൈവവൈവിധ്യ സമ്പത്തിന്റെ സംരക്ഷണത്തിനായി 5.97 കോടി രൂപ. തൃശ്ശൂർ സുവോളജിക്കൽ പാർക്കിന് ആറുകോടി. നാടുകാണിയില്‍ സഫാരി പാര്‍ക്കിന് 2 കോടി. കോഴിക്കോട് പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറില്‍ ടൈഗര്‍ സഫാരി പാർക്ക് ആരംഭിക്കും. ഇക്കോ ടൂറിസത്തിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി കേരള ഫോറസ്റ്റ് ഇക്കോ ടൂറിസം ഡെവലപ്മെൻറ് അതോറിറ്റി രൂപീകരിക്കും.

മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി. മൃഗസംരക്ഷണത്തിന് 277.14 കോടിയും വകയിരുത്തി.

Story Highlights: 48.85 crore for mitigation of human-wildlife conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here