Advertisement

പാർട്ടിവിരുദ്ധ പ്രവർത്തനം; സി.സി. മുകുന്ദൻ എംഎൽഎയുടെ പി.എയെ സിപിഐയിൽ നിന്ന് പുറത്താക്കി

February 5, 2024
Google News 1 minute Read
cc mukundan ml pa cpi

സി.സി. മുകുന്ദൻ എംഎൽഎയുടെ പി.എയെ സിപിഐയിൽ നിന്ന് പുറത്താക്കി. പി.എ. ആയ അസ്ഹർ മജീദിനെയാണ് സിപിഐ യിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലും സംഘടനാ തീരുമാനം നടപ്പിലാക്കാത്തതിലുമാണ് നടപടി.

സിപിഐയുടെ ചേർപ്പ് ലോക്കൽ കമ്മറ്റി അംഗമായിരുന്ന അസ്ഹർ മജീദിനെ 2023 ഡിസംബറിൽ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് സ്‍പെൻഡ് ചെയ്തിരുന്നു. ഇയാളോട് സി.സി. മുകുന്ദൻ എംഎൽഎ യുടെ സ്റ്റാഫായി തുടരാൻ പാടില്ലെന്നും അറിയിച്ചിരുന്നു. തുടർന്ന് ഇന്ന് ചേർന്ന യോഗത്തിൽ വച്ച് അസ്ഹർ മജീദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. അസ്ഹർ ഇപ്പോഴും എംഎൽഎയുടെ പിഎ ആണ്.

Story Highlights: cc mukundan ml pa cpi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here