നെയ്യാറ്റിൻകരയിൽ KSRTC ബസ് നിയന്ത്രണം വിട്ട് നിരവധിപേരെ ഇടിച്ചു; പരുക്കേറ്റവരിൽ രണ്ടുവയസായ കുഞ്ഞും

KSRTC ബസ് നിയന്ത്രണം വിട്ട് നിരവധിപേരെ ഇടിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. നെയ്യാറ്റിൻകര ബസ്റ്റാൻ്റിൽ ബസ് കാത്ത് നിന്നവർക്ക് നേരെ ബസ് പാഞ്ഞ് കയറിയാണ് അപകടം.
നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടുവയസായ കുഞ്ഞും ഉണ്ട്. ബസ് നിർത്തുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.രണ്ടു പേരുടെ കാലിന് ഗുരുതര പരുക്ക്.
ചെങ്കൽ സ്വദേശി ലതകുമാരി 48 മഞ്ചവിളാകം സ്വദേശികളായ സൂര്യ 26, ശ്രീകല 51, ആദിത്യ 23 മകൻ അധർവ്വ് 2 വയസ്, നിലമാമൂട് സ്വദേശി ശാന്തി 45 എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിച്ചു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here