പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം: ഹോക്കി താരം വരുൺ കുമാറിനെതിരെ കേസ്
ഇന്ത്യൻ ഹോക്കി താരം വരുൺ കുമാറിനെതിരെ പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ബാംഗ്ലൂരിൽ നിന്നുള്ള 22 കാരിയുടെ ആരോപണം. 2019 ലാണ് താൻ ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. അന്ന് 17 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും യുവതി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
2019 ൽ ഇൻസ്റ്റഗ്രാമിലൂടെയാണ് വരുൺ കുമാറിനെ പരിചയപ്പെടുന്നത്. അന്ന് 17 വയസ്സായിരുന്നു പ്രായം. ഹോക്കി മത്സരങ്ങൾക്കായി ബെംഗളൂരുവിൽ എത്തുമ്പോൾ വരുണുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമായിരുന്നു. ആദ്യമായി പീഡിപ്പിക്കപ്പെടുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല. വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ 5 വർഷത്തിനിടെ വരുൺ പലതവണ പീഡിപ്പിച്ചുവെന്നും ഇപ്പോൾ 22 വയസുള്ള യുവതി ആരോപിച്ചു.
യുവതിയുടെ പരാതിയിൽ താരത്തിനെതിരെ ബെംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹിമാചൽ പ്രദേശ് സ്വദേശിയായ വരുൺ കുമാർ പഞ്ചാബിലെ ജലന്ധറിലാണ് താമസിച്ചിരുന്നത്. ഇയാൾ ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കലം നേടിയതിന് പിന്നാലെ ഹിമാചൽ പ്രദേശ് സർക്കാർ അദ്ദേഹത്തിന് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.
Story Highlights: Case Against Hockey Player Varun Kumar For Allegedly Raping Minor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here