Advertisement

‘വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ നല്ലതാണ്’: ആര്‍ ബിന്ദു

February 6, 2024
Google News 2 minutes Read
'Private universities are good for ensuring quality of education'_ R Bindu

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റ് നിർദേശത്തെ ന്യായീകരിച്ച് മന്ത്രി ആർ.ബിന്ദു. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ സ്വകാര്യ സർവകലാശാലകൾ നല്ലതാണ്. ബജറ്റിൽ പ്രഖ്യാപിച്ചത് പുതിയ കാര്യമല്ല, മുന്നേ ഉള്ള ആലോചനയാണെന്നും മന്ത്രി.

ഉന്നത വിദ്യാഭാസ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. കേരളത്തിലെ 80% വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ, എയ്ഡഡ് മേഖലകളിലാണ്. ഇവ മികച്ച നിലവാരം പുലർത്തുന്നവയാണ്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതതെന്നും ആര്‍ ബിന്ദു.

സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള തീരുമാനം വൈകിയിറ്റില്ല. ശക്തമായ സർക്കാർ നിയന്ത്രണങ്ങളോടെയാണ് സ്വകാര്യ സർവകലാശാലകൾ അനുവദിക്കുക. വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപത്തെപ്പറ്റി തീരുമാനം എടുത്തിട്ടില്ല. ആ ദിശയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തും എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. കാലത്തിനനുസരിച്ചായിരുന്നു പണ്ടത്തെ സമരം. പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തു, ഇപ്പോൾ കമ്പ്യൂട്ടർ മാറ്റിവെക്കാൻ കഴിയുമോ? എന്നും മന്ത്രി ചോദിച്ചു.

Story Highlights: ‘Private universities are good for ensuring quality of education’: R Bindu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here