Advertisement

ഡെൽഹിയിലെ സമരം കേരളത്തിൻ്റെ പോരാട്ടം, പ്രതിപക്ഷത്തിന് മാത്രമാണ് ഇത് മനസിലാകാത്തത്; എം.വി. ഗോവിന്ദൻ

February 7, 2024
Google News 0 minutes Read
CPIM strike in Delhi mv govindan response

കേന്ദ്രം കേരളത്തോട് കാട്ടുന്ന പ്രതികാര നടപടികൾക്കെതിരെയും ധന വിവേചനത്തിനെതിരെയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരം വിജയിപ്പിക്കാൻ കേരളം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത് കേരളത്തിൻ്റെ പോരാട്ടമാണ്. ന്യായമായ ഈ പോരാട്ടത്തിന് അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ തത്വങ്ങളെ അംഗീകരിക്കാതെ ഫെഡറിലിസത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെ മറ്റു സംസ്ഥാന സർക്കാരുകൾക്ക് രംഗത്തുവരേണ്ടിവരും. കേരളത്തിലെ പ്രതിപക്ഷത്തിനു മാത്രമാണ് ഇത് ഇതുവരെ മനസിലാകാത്തത്. ഇത് അവരോടൊപ്പം നിൽക്കുന്ന ജനവിഭാഗത്തിനും മനസിലായിട്ടുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കേരളത്തിനു വേണ്ടിയുള്ള സമരത്തിൽ എല്ലാവരുടെയും പിന്തുണയുണ്ടാകണം. ഡൽഹി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വ്യാഴാഴ്ച്ച വൈകിട്ട് എൽ ഡി എഫ് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആദ്യർഥിച്ചു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here