‘ബിജു പ്രഭാകർ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല’: കെ ബി ഗണേഷ് കുമാർ

KSRTC സിഎംഡി ബിജു പ്രഭാകറുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെ കുറിച്ച് അറിയില്ല. വിവരം തന്നെ അറിയിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെയാണ് സിഎംഡി പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് വിദേശത്തുനിന്നും മടങ്ങിയെത്തിയശേഷം കെഎസ്ആര്‍ടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല.
ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാര്‍ എത്തിയത് മുതല്‍ ബിജു പ്രഭാകറുമായി ചില അഭിപ്രായ ഭിന്നതകളുമുണ്ടായിരുന്നു. ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവന ഈ ഭിന്നതക്ക് ആക്കം കൂട്ടുകയായിരുന്നു.
Story Highlights: K B Ganesh Kumar on KSRTC MD Biju prabhakar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here