Advertisement

‘കേന്ദ്രസർക്കാർ ബ്രാൻഡിംഗ് നിർബന്ധമാക്കുന്നു’; ഒരു ഉത്തരവാദിത്തമുള്ള സർക്കാരിനും ബ്രാൻഡിംഗ് നടത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

February 8, 2024
Google News 1 minute Read

കേന്ദ്രത്തിനെതിരായ കേരള സർക്കാരിന്റെ പ്രതിഷേധം ആരംഭിച്ചു. കേരളം ഹൗസിൽ നിന്നും ആരംഭിച്ച മാർച്ച് ഉടൻ ജന്തർ മന്തറിൽ എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധ പ്ലക്കാർഡുമായാണ് മാർച്ചിൽ അണിനിരന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം ആദ്യഭാഗം ഇംഗ്ലീഷിലായിരുന്നു.

ഫെബ്രുവരി 8 ജനാധിപത്യത്തിലെ ചരിത്ര ദിനമായി രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പരിഗണന ലഭിക്കണം. സമരം രാജ്യത്തിന്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിന്.

സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വീതം പ്രതിവർഷം കുറഞ്ഞുവരുന്നു. ഇടക്കല ബജറ്റിൽ സംസ്ഥാനങ്ങളെ വീണ്ടും ഞെരിച്ചു. കേന്ദ്രസർക്കാർ ബ്രാൻഡിംഗ് നിർബന്ധമാക്കുന്നു. ഒരു ഉത്തരവാദിത്തമുള്ള സർക്കാരിനും ബ്രാൻഡിംഗ് നടത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ചെലവുകളുടെ ഭാരം മുഴുവൻ സംസ്ഥാന സർക്കാരിൽ അടിച്ചേൽപ്പിക്കുന്നു. ലഭിക്കുന്ന വിദേശ സഹായം കേന്ദ്രം വിലക്കി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സംസ്ഥാനത്തിനുള്ള ഓഹരി കുറച്ചു കൊണ്ടുവരുന്നു. സംസ്ഥാന നിർദ്ദേശങ്ങൾ ധന കമ്മീഷനിൽ ഉൾപ്പെടുത്താറില്ല. ജനസംഖ്യാ നിയന്ത്രണത്തിൽ നേട്ടം സംസ്ഥാനത്ത് തന്നെയായി ശിക്ഷയായി മാറുന്നു.നേടാൻ കഴിയാത്ത നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റെവിടെയും കാണാത്ത പ്രതിഭാസം.യൂണിയനിൽ നിന്ന് നൽകാനുള്ള തുകകൾ വൈകിക്കുന്നു.കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു. ആകെ 7490 കോടി രൂപ ലഭിക്കാനുണ്ട്. ജനാധിപത്യ രീതിയിലൂടെ അധികാരത്തിൽ എത്തിയ സർക്കാരുകൾക്ക് അവരുടെ നയങ്ങൾ നടപ്പാക്കാൻ അനുവദിക്കണം. യുക്തിരഹിതമായി പൊടുന്നനെ വരുത്തുന്ന കുറവുകൾ വലിയ പ്രതിസന്ധിയായി മാറും.

ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനം അനീതി കാണിച്ചു. എയിംസ്, കെ റെയിൽ, ശബരി പാത എന്നത് കേട്ടതായി നടിച്ചില്ല. റബർ വില സ്ഥിരത കൊണ്ടുവരാൻ ഒന്നും ചെയ്തില്ല. പ്രത്യയ ശാസ്ത്ര വ്യത്യാസം കൊണ്ട് കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Pinarayi Vijayan Against Central Govt.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here